Connect with us

Covid19

മുന്‍ ക്രിക്കറ്റ് താരവും യുപി മന്ത്രിയുമായ ചേതന്‍ ചൗഹാന്‍ അന്തരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുന്‍ ഇന്ത്യൻ ഓപ്പണറും ഉത്തര്‍പ്രദേശില്‍ മന്ത്രിയുമായ ചേതന്‍ ചൗഹാന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക തകരാര്‍ ഉള്‍പ്പെടെ പ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു.

ജൂലൈ 12 നാണ് കോവിഡ് -19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പിജിഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം സങ്കീര്‍ണമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ പിന്നീട് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റി.

ഇന്ത്യയ്ക്ക് വേണ്ടി 40 ടെസ്റ്റുകള്‍ കളിച്ച ചൗഹാന്‍ ഏറെക്കാലം ഇതിഹാസതാരം സുനില്‍ ഗവാസ്‌കറിന്റെ ഓപ്പണിംഗ് ഓപ്പണിംഗ് പങ്കാളിയായിരുന്നു. ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, സെക്രട്ടറി, ചീഫ് സെലക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ മാനേജറായും പ്രവര്‍ത്തിച്ചിരുന്നു.

Latest