Connect with us

Covid19

കാസര്‍കോട് കൊവിഡ് ബാധിച്ച് പിഞ്ച് കുഞ്ഞ് മരിച്ചു

Published

|

Last Updated

കാസര്‍കോട് | സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ഏഴ്മാസം പ്രായമുള്ള കുഞ്ഞാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കടുത്ത ന്യൂമോണിയ ബാധയെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു കുഞ്ഞ്.

ബളാല്‍ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.

Latest