National
പിതാവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് പ്രണബ് മുഖര്‍ജിയുടെ മകന്‍

ന്യൂഡല്‍ഹി| മുന്‍ രാഷട്രപതി പ്രണബ് മുഖര്‍ജിയുടെ നിലയില്‍ മാറ്റമില്ലെന്നും അദ്ദേഹം വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
എന്നാല്‍ പിതാവ് മരുന്നിനോട് പ്രതികരിച്ച് തുടങ്ങിയെന്നും അദ്ദേഹത്തിന്റെ നിലയില്‍ കുറച്ച് മാറ്റമുണ്ടെന്നും മകനും കോണ്‍ഗ്രസ് നേതാവുമായ അഭിജിത് മുഖര്‍ജി പറഞ്ഞു. തിങ്കളാഴ്ച പ്രണബിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സൈനിക ആശുപത്രിയലേക്ക് മാറ്റുകയായിരുന്നു.
പിതാവ് വേഗം സുഖം പ്രാപിച്ച് തിരിച്ചു വരുമെന്ന് മകന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം താന്‍ പിതാവിനെ സന്ദര്‍ശിച്ചുവെന്നും ദൈവകൃപയാല്‍ അദ്ദഹത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും ചികിത്സയോട് പ്രതികരിക്കുന്നുവെന്നും മകന്‍ പറഞ്ഞു.
---- facebook comment plugin here -----