Connect with us

National

സ്വാതന്ത്ര്യം ലഭിച്ച് 74 വര്‍ഷം; രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖല ഇപ്പോഴും അരക്ഷിതാവസ്ഥയില്‍

Published

|

Last Updated

ഗ്രാമത്തിൽ നെറ്റ് വർക്ക് കിട്ടാത്തതിനെ തുടർന്ന് വനത്തിൽ ക്യാംപ് നർമിച്ച് അവിടെയിരുന്ന് ഓണലൈൻ ക്ലാസിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ.. നാഗാലാൻഡിൽ നിന്നുള്ള ദൃശ്യം

ന്യൂഡല്‍ഹി| സ്വാതന്ത്ര്യം ലഭിച്ച് 74 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലകളില്‍ പലയിടത്തും ഇതുവരെ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലായെന്നത് നമ്മെ നാണം കെടുത്തുന്നു. ഇന്നലെ രാജ്യം 74ാം സ്വാതന്ത്ര്യ ദിനാമാഘോഷിക്കുമ്പോല്‍ വടക്ക് കിഴക്കന്‍ മേഖല അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെ നേരിടാന്‍ പോരാടുകയാണ്.

വികസനമില്ലാതെ അടിസ്ഥാന ആവശ്യങ്ങളില്ലാതെ ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലകളിലെ വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പോലും പ്രയാസപ്പെടുകയാണ്. നെറ്റ് വര്‍ക്കിന്റെ അഭാവം കാരണം ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി വിദ്യാര്‍ഥികള്‍ വിട്ടീല്‍ നിന്ന് കിലോമീറ്റര്‍ റോഡില്ലാത്ത വഴികളിലൂടെ നടന്ന് നെറ്റ് വര്‍ക്ക് കിട്ടുന്ന പ്രദേശത്ത് എത്തിയാണ് പഠനം നടത്തുന്നത്. ഗര്‍ഭിണികളായവരെ ആശുപത്രികളിലെത്തിക്കുന്നത് മുള സ്ട്രക്ചര്‍ ഉപയോഗിച്ചാണ്.

ഇവയെല്ലാം വടക്ക് കിഴക്കന്‍ മേഖലകളിലെ അടിസ്ഥാന സൗകര്യമില്ലായ്മയാണ് കാണിച്ചു തരുന്നത്. ഉള്‍ഗ്രാമങ്ങളിള്‍ റോഡുകളില്ലാത്തതിനാല്‍ വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്നില്ല. മണിപ്പൂര്‍- നാഗാലാന്‍ഡ് അതിര്‍ത്തി ഗ്രാമമായ ദുനോംഗിലെ സ്ഥിതി വളരെ കഷ്ടമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ ഏകദേശം 30ഓളം വീടുകളുുണ്ട്. ഗ്രാമത്തില്‍ നിന്നും 54 കിലോമീറ്റര്‍ അകലെയാണ് പ്രാഥമികാരോഗ്യ കേന്ദ്രം. ഇവിടെ എത്തിപ്പെടാന്‍ പോലും പ്രദേശവാസികള്‍ക്ക് നല്ല ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ദുനോഗ് ഗ്രാമത്തിലെ ഗര്‍ഭിണിയായ യുവതിയെ റോഡ് സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് മുള സ്ട്രക്ചറില്‍ കിടത്തിയാണ് നാട്ടുകാര്‍ 54 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്തിച്ചത്.

നാഗാലാന്‍ഡിലെ സുന്‍ഹെബോട്ടോ ജില്ലയിലെ സുര്‍ഹു ഗ്രാമത്തിലുള്ള വിദ്യാര്‍ഥികള്‍ കാടിന് നടുവില്‍ ക്യാംപ് ഉണ്ടാക്കി അവിടെയിരുന്നാണ് ഓണ്‍ലൈന്‍ ക്ലാസുകലില്‍ പങ്കെടുക്കുന്നത്. ഗ്രാമത്തില്‍ നെറ്റ്വര്‍ക്ക് ലഭിക്കാത്തതിനെ തുടര്‍ന്നാണ് അവര്‍ക്ക് ഇത്തരമൊരു സാഹസത്തിന് മുതിരേണ്ടി വന്നത്. സുര്‍ഹുവില്‍ നിന്ന് 65 കിലോമീറ്റര്‍ യാത്ര ചെയ്താലേ സുന്‍ഹേബേട്ട നഗരത്തില്‍ എത്തിചേരാനാവുകയുള്ളു. ഇവിടെയും റോഡ് ഗതാഗതം വളരെ മോശമാണ്.

ഭരണാധികാരികള്‍ മാറി മാറി ഭരിച്ചിട്ടും വടക്കു കിഴക്കന്‍ മേഖലകളിലെ ഗ്രാമീണ ജീവിതം ഇപ്പോഴും പഴയപടി തന്നെയാണ്. വോട്ട് ചോദിക്കാനായി മാത്രമാണ് അധികാരികള്‍ ഇവിടേക്ക് തിരിഞ്ഞ് നോക്കാറുള്ളു. രാജ്യത്തിന്റെ നഗരങ്ങള്‍ വലരും തോറും ഗ്രാമങ്ങള്‍ നശിച്ചുകൊണ്ടിരിക്കുയാണ്.

Latest