Covid19
പൂജപ്പുരയില്‍ തടവുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു; ഇന്ന് മാത്രം ഏഴ് മരണം

തിരുവനന്തപുരം| പൂജപ്പൂര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ കൊവിഡ് ബാധിച്ചു മരിച്ചു. വിചാരണ തടവുകാരനായ മണികണ്ഠന്‍(72 ) ആണ് മരിച്ചത്. കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നാല് ദിവസം മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒന്നര വര്‍ഷമായി വിചാരണ തടവുകാരനായി ജയിലില്‍ കഴിയുകയായിരുന്നു മണികണ്ഠന്‍. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇയാള്‍ക്ക് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല.
ഇതോടെ പൂജപുര സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ 217 തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ പൂജപ്പുരയില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. മണികണ്ഠന്റെ മരണത്തോടെ ഇന്ന് സംസ്ഥാനത്ത് ഏഴ് കൊവിഡ് മരണം സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശി കൃഷ്ണന്‍, കോന്നി സ്വദേശി ഷഹറുബാന്‍, വയനാട് സ്വദേശി ആലി, ആലപ്പുഴ് സ്വദേശി സദാനന്ദന്‍, ചിറയന്‍കീവ് സ്വദേശി രമാദേവി, മലപ്പുറം സ്വദേശിനി ഫാത്തിമ എന്നിവരാണ് മരിച്ചത്.