Connect with us

Gulf

കൊവിഡ് 19: സഊദിയില്‍ മരിച്ചത് 613 ഇന്ത്യക്കാര്‍; മലയാളികള്‍ 155

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് 19 ബാധിച്ച് ഇതുവരെ 613 ഇന്ത്യക്കാര്‍ മരിച്ചതായി സഊദിയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ഔസാഫ് സഈദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സഊദിയിലെ ഇന്ത്യന്‍ മീഡിയ -സാമൂഹിക പ്രവര്‍ത്തകരുമായി ഓണ്‍ലൈന്‍ വഴി നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കൊവിഡിനെ തുടര്‍ന്ന് സഊദിയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് താത്കാലിക നിരോധനം വന്നതോടെ ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി ഇന്ത്യന്‍ എംബസിയില്‍ ഇതുവരെ 1,62,000 പേര്‍ രജിസ്റ്റര്‍ ചെയ്തതായി അദ്ദേഹം അറിയിച്ചു. വന്ദേഭാരത് മിഷനിലും സന്നദ്ധ സംഘടനകള്‍ വഴിയും 480 ചാര്‍ട്ടേഡ് വിമാന സര്‍വിസുകളിലായി 87,000 ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങിയതായും, മടങ്ങിയവരില്‍ 59,000 ആളുകള്‍ ജോലി നഷ്ടപെട്ടവരായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. സഊദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഡോ. ഔസാഫ് പറഞ്ഞു.

സഊദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ “സാറ്റ്” പരീക്ഷ കേന്ദ്രമായി തിരഞ്ഞെടുടുത്തതായും അംബാസര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest