Covid19
സംസ്ഥാനത്ത് കൊവിഡ് രോഗികളെ വീട്ടില്‍ കിടത്തി ചികിത്സ ആരംഭിച്ചു


Microscopic view of Coronavirus, a pathogen that attacks the respiratory tract. Analysis and test, experimentation. Sars. 3d render
കാസര്‍കോട് | സംസ്ഥാനത്ത് കാര്യമായ ലക്ഷണമില്ലാത്ത രോഗികളെ ഇനി മുതല്‍ വീടുകളില്‍ തന്നെ കിടത്തി ചികിത്സിക്കുന്ന പ്രഖ്യാപനം സംസ്ഥാനം നടപ്പാക്കി തുടങ്ങിയ ആദ്യ ഘട്ടത്തില്‍ കാസര്‍കോട് ജില്ലയില്‍ ഇത് നടപ്പാക്കി തുടങ്ങി. 77 രോഗികളാണ് ഇപ്പോള്‍ കാസര്‍കോട് വീടുകളില്‍ കഴിയുന്നത്.
ചെറുവത്തൂരില്‍ 19, കാസര്‍കോട് 10, തൃക്കരിപ്പൂര്‍, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ ആറ് വീതവും ഉദുമ, അജാനൂര്‍, ചെമ്മനാട് അഞ്ച് വീതവും കാഞ്ഞങ്ങാട്, പള്ളിക്കര നാലു വീതവും കള്ളാര്‍, കയ്യൂര്‍-ചീമേനി, പടന്ന രണ്ട് വീതവും ചെങ്കള, കിനാനൂര്‍-കരിന്തളം, മംഗല്‍പ്പാടി, നീലേശ്വരം, പുല്ലൂര്‍-പെരിയ, പിലിക്കോട്, പുത്തിഗൈ എന്നിവിടങ്ങളില്‍ ഓരോ രോഗികളാണ് വീടുകളില്‍ കഴിയുന്നത്. ഇവര്‍ക്ക് ഡോക്ടര്‍ാര്‍ ടെലി- മെഡിസിന്‍ വഴി ചികിത്സ ഉറപ്പുവരുത്തുന്നു.
അതത് പഞ്ചായത്തിലെ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുന്നത്. വീടുകളില്‍ നിരീക്ഷണത്തിലുള്ള രോഗിക്ക് രോഗ ലക്ഷണം പ്രകടമായല്‍ അവരെ ആശുപത്രിയിലേക്ക് മാറ്റും. കൊവിഡ് രോഗികളെ പാര്‍പ്പിക്കുന്ന വീടുകളില്‍ വാര്‍ഡ്തല ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.