Connect with us

National

കൊവിഡിനെതിരായ പോരാട്ടത്തിനിടെ രാജ്യത്തിന്റെ 74-ാം സ്വാതന്ത്ര്യദിനാഘോഷം ഇന്ന്

Published

|

Last Updated

ന്യൂഡല്‍ഹി |  ഐതിഹാസിക പോരാട്ടത്തിലൂടെ ബ്രിട്ടീഷ് അധിനിവേശത്തില്‍ നേടിയ ഇന്ത്യയുടെ സ്വതന്ത്ര്യത്തിന്റെ 74-ാം വാര്‍ഷികാഘോഷം ഇന്ന്. കൊവിഡ് എന്ന മഹാമാരിയില്‍ സ്വാതന്ത്ര്യത്തിനായി പോരടിക്കുന്നതിനിടയില്‍ നടക്കുന്ന ഇത്തവണത്തെ ആഘോഷം ഏറെ കരുതലും ജാഗ്രതയോടെയുമാണ്. രാവിലെ ചെങ്കോട്ടയില്‍ നടക്കുന്ന ചടങ്ങിന് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ചെങ്കോട്ടയുടെ ലാഹോറി ഗേറ്റില്‍ ആറടി അകലം പാലിച്ചാണ് കസേരകള്‍ നിരത്തിയിരിക്കുന്നത്. നൂറില്‍ താഴെ പേര്‍ക്കുള്ള കസേരയേ പ്രധാന വേദിയിലുള്ളു. ചടങ്ങ് കാണാന്‍ എതിര്‍വശത്ത് അഞ്ഞൂറിലധികം പേര്‍ക്ക് സൗകര്യം ഉണ്ടാവും. സ്‌കൂള്‍ കുട്ടികള്‍ക്കു പകരം എന്‍ സി സി കേഡറ്റുകളാണ് ഇത്തവണ പരേഡിനെത്തുക. രാഷ്ട്രപതി വൈകിട്ട് നല്‍കുന്ന വിരുന്നിലും അതിഥികളുടെ എണ്ണം കുറച്ചിട്ടുണ്ട്. പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്നതും തുടര്‍ന്ന് നടക്കുന്ന സ്വാതന്ത്ര്യദിന പ്രസംഗവും നേരിട്ട് കാണാന്‍ മുന്‍വര്‍ഷങ്ങളില്‍ ആയിരങ്ങള്‍ ഉണ്ടായിരുന്നു. അത് ഇത്തവണയില്ല. വിദേശ പ്രതിനിധികളും ഇല്ല. എങ്കിലും സ്വാതന്ത്ര്യത്തിന്റെ ഓര്‍മ പുതുക്കല്‍ പ്രൗഢമായി തന്നെ നടക്കും.

ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ശേഷം നടത്തുന്ന പ്രസംഗത്തില്‍ രാജ്യത്തിന്റെ കൊവിഡ് പ്രതിരോധത്തിന്റെ നിലവിലെ അവസ്ഥ പ്രധാനമന്ത്രി വ്യക്തമാക്കും. കൊവിഡില്‍ ജീവന്‍ പൊലിഞ്ഞവരെ അനുസ്മരിക്കും. കൊവിഡ് പോരാളികള്‍ക്ക് ആദരം അര്‍പ്പിക്കും. കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച് എന്തെങ്കിലും പ്രഖ്യാപനം പ്രധാനമന്ത്രിയില്‍നിന്ന് ഉണ്ടാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. എന്നാല്‍ കോവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷത്തില്‍ മാത്രം ആയതിനാല്‍ ഇതുണ്ടാകില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

കൂടാതെ രണ്ടായി വെട്ടിമുറിച്ച ജമ്മുകശ്മീരിന്റെ വികസനത്തിന് ചില പദ്ധതികള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. കശ്മീരിന്റ സമഗ്രവികസനത്തിനാണ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത് പ്രഖ്യാപിക്കും.