Connect with us

Gulf

2020 ലെ അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡ് സഊദി റെയില്‍വേ കമ്പനിക്ക്

Published

|

Last Updated

റിയാദ്  | ആരോഗ്യം, സുരക്ഷ, പാരിസ്ഥിതിക അപകട സാധ്യതകള്‍ എന്നീ മേഖലകളിലെ മാതൃകാപരമായ മുന്നേറ്റത്തിന് 2020 ലെ അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡ് സഊദി റെയില്‍വേ കമ്പനി നേടി. ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാം തവണയാണ് സഊദി റെയില്‍വേ അവാര്‍ഡ് നേടുന്നത്. രാജ്യത്തെ റെയില്‍വേയുടെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നതെന്നും, അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് ട്രെയിനുകളുടെ സര്‍വീസ് , പ്രവര്‍ത്തനം, പരിപാലനം തുടങ്ങിയവ നടത്തുന്നതെന്നും എസ് എ ആര്‍. സി ഇ ഒ. ഡോ. ബഷര്‍ ബിന്‍ ഖാലിദ് അല്‍ മാലിക് പറഞ്ഞു.

വിശുദ്ധ നഗരങ്ങളായ മക്കയേയും മദീനയേയും ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ സര്‍വീസും റിയാദ്-ദമാം, റിയാദ്-ഖുറയ്യാത്ത് എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസുമാണ് സഊദി റയില്‍വേ നടത്തുന്നത്.

---- facebook comment plugin here -----

Latest