Connect with us

Ongoing News

തിരുവനന്തപുരം നഗരത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പിന്‍വലിച്ചു

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ ഏര്‍പെടുത്തിയിരുന്ന ലോക്ഡൗണ്‍ പിന്‍വലിച്ചു. അതേസമയം രാജ്യവ്യാപക നിയന്ത്രണങ്ങള്‍ തുടരും. കണ്ടെയിന്‍മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ ഇളവുണ്ടാകില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാങ്ക് മുതലായ ധനകാര്‍്യ സ്ഥാപനങ്ങള്‍ക്കും 50 ശതമാനം ആളുകളെ വെച്ച് പ്രവര്‍ത്തിക്കാം. അവശ്യ സര്‍വീസ് വിഭാഗത്തില്‍ പെടുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാം.

ഹോട്ടലുകളിലെ കോണ്‍ഫറന്‍സ് ഹാളുകള്‍ക്ക് അനുമതിയില്ല. മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, സലൂണ്‍, ബ്യൂട്ടി പാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പ് എന്നിവയ്ക്ക ജില്ലാ കലക്ടറുടെ പ്രത്യേക നിര്‍ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. റസ്‌റ്റോററന്റുകള്‍, കഫേ മുതലയായവ ടേക് എവേ കൗണ്ടറുകള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ. ഇവയ്ക്ക രാത്രി ഒന്‍പത് വരെ പ്രവര്‍ത്തനാനുമതിയുണ്ട്. ഓണ്‍ലൈന്‍ ഭക്ഷ്യവിതരണവും രാത്രി ഒന്‍പത് വരെ മാത്രമേ പാടുള്ളൂ.

---- facebook comment plugin here -----

Latest