കൊറോണ കാലത്തെ യാത്ര ആസൂത്രണം ചെയ്യാന്‍ പ്രത്യേക ഫീച്ചറുകളുമായി ഗൂഗ്ള്‍

Posted on: August 14, 2020 5:41 pm | Last updated: August 14, 2020 at 5:41 pm

ന്യൂയോര്‍ക്ക് | പല രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന പശ്ചാത്തലത്തില്‍ യാത്ര ആസൂത്രണം ചെയ്യാന്‍ പുതിയ സവിശേഷതകള്‍ ഉള്‍പ്പെടുത്തി ഗൂഗ്ള്‍. സെര്‍ച്ച് ഭാഗത്താണ് പുതിയ സംവിധാനങ്ങള്‍ ഒരുക്കിയത്.

ഇതുപ്രകാരം ഹോട്ടല്‍, വിമാനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് പ്രധാന വിവരങ്ങള്‍ ലഭിക്കും. ഫ്രീ ക്യാന്‍സലേഷന്‍ എന്ന ഫീച്ചറും ഒരുക്കിയിട്ടുണ്ട്. റിഫണ്ട് സൗകര്യമുള്ള ഹോട്ടലുകളും താമസസൗകര്യങ്ങളും മാത്രം ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കുന്നതാണിത്.

കൊവിഡ് കാലത്തെ നിയന്ത്രണങ്ങളും ഇളവുകളും എപ്പോഴും മാറിമറിയാമെന്നതിനാല്‍ വളരെ പ്രധാനപ്പെട്ടതാണ് ഇത്തരം സവിശേഷതകള്‍. യാത്ര പോകാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തെയോ നഗരത്തെയോ തുറന്ന ഹോട്ടലുകളും റൂം ലഭ്യതയും വിമാന വിവരങ്ങളുടെയും ശതമാനക്കണക്കും ലഭിക്കും. അടുത്തയാഴ്ച മുതല്‍ ഈ ഫീച്ചറുകള്‍ ലഭിക്കും.

ALSO READ  ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനില്‍ സ്വന്തം പ്രൊഫൈല്‍ നിര്‍മിക്കാം, പീപ്പിള്‍ കാര്‍ഡിലൂടെ