National
മഹാരാഷ്ട്രയിൽ വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു

മുംബൈ| താനെ ജില്ലയിലെ മുർബാദ് താലൂക്കിൽ വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു. ഒരാളെ കാണാതായി. ഗാഡ്ജ്-അംബോലി ഗ്രാമവാസികളായ 12 പേരാണ് ഖോപിവിലി വെള്ളച്ചാട്ടത്തിൽ നീന്താൻ പോയത്. പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. കാണാതായയാൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
അതേസമയം, താനെ പൽഘാർ ജില്ലകളിൽ മഴക്കാലത്ത് ഇത്തരം അപകടങ്ങൾ തടയുന്നതിനായി ജലാശയങ്ങൾക്ക് സമീപം ആളുകൾ പോകുന്നത് വിലക്കി കലക്ടർമാർ ഇത്തരവ് പുറത്തിറക്കി.
---- facebook comment plugin here -----