സൈക്കിള്‍ സവാരിയില്‍ ഒരു ലക്ഷം മൈല്‍ പൂര്‍ത്തിയാക്കി 95കാരന്‍

Posted on: August 14, 2020 4:26 pm | Last updated: August 14, 2020 at 4:26 pm

കാലിഫോര്‍ണിയ | 95ാം വയസ്സില്‍ സൈക്കിള്‍ സവാരിയില്‍ ഒരു ലക്ഷം മൈല്‍ പൂര്‍ത്തിയാക്കി ഈ കാലിഫോര്‍ണിയ സ്വദേശി. സ്വന്തം നാട്ടില്‍ ബൈസൈക്കിള്‍ ബോബ് എന്ന് അറിയപ്പെടുന്ന ബോബ് മെറ്റിയൂര്‍ ആണ് ഈ നേട്ടം കൈവരിച്ചത്.

1990ല്‍ വിരമിച്ചതിന് ശേഷമാണ് ബോബ് സൈക്കിള്‍ സവാരി ആരംഭിച്ചത്. കാലിഫോര്‍ണിയയിലെ സാന്റാ മരിയയിലാണ് ബോബ് താമസിക്കുന്നത്. ഒരു ലക്ഷം മൈല്‍ പൂര്‍ത്തിയാക്കിയ നേട്ടം സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് ആഘോഷിക്കുകയും ചെയ്തു.

എന്ത് കാലാവസ്ഥയാണെങ്കിലും ദിവസം ഒമ്പത് മൈല്‍ സൈക്കിളില്‍ സഞ്ചരിക്കാറുണ്ട് ബോബ്. ചരിത്ര നേട്ടത്തിന് ശേഷം കുറച്ചുദിവസം വിശ്രമിക്കുമെങ്കിലും തന്റെ സൈക്കിള്‍ സവാരി ഉപേക്ഷിക്കാന്‍ തയ്യാറില്ലെന്ന് പറയുന്നു, സെപ്തംബര്‍ 18ന് 96 വയസ്സാകുന്ന ഈ വയോധികന്‍.

ALSO READ  'എന്നെ തല്ലൂ, നിങ്ങളോട് അപേക്ഷിക്കുന്നു'; പിന്നീട് സംഭവിച്ചത്