രാജ്യത്തെ ഏറ്റവും വലിയ ടിപ്പര്‍ ലോറി അവതരിപ്പിച്ച് ടാറ്റ

Posted on: August 14, 2020 2:52 pm | Last updated: August 14, 2020 at 2:52 pm

ന്യൂഡല്‍ഹി | രാജ്യത്തെ ആദ്യത്തെ 47.5 ടണ്‍ മള്‍ട്ടി ആക്‌സില്‍ ടിപ്പര്‍ ട്രക്ക് അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. ടാറ്റ സിഗ്ന 4825 ടി കെ എന്നാണ് ഇതിന്റെ പേര്. രാജ്യത്തെ ഏറ്റവും വലിയ ടിപ്പര്‍ ട്രക്ക് കൂടിയാണിത്.

കല്‍ക്കരിയും നിര്‍മാണ സാമഗ്രികളും കടത്തുന്നതിന് ഉപയോഗിക്കാന്‍ യോജിച്ച ടിപ്പറാണിത്. 16 വീലുകളാണുള്ളത്. ഭാരം വഹിക്കുന്ന ഭാഗത്തെ ബോക്‌സിന്റെ അളവ് 29 ക്യൂബിക് മീറ്റര്‍ ആണ്. അതിനാല്‍ ഓരോ ട്രിപ്പിലും കൂടുതല്‍ ഭാരം വഹിക്കാനാകും. ഹൈഡ്രോളിക്‌സ് സംവിധാനമുണ്ട്.

പുതിയ ട്രക്കിനൊപ്പം ആറ് വര്‍ഷം/ ആറ് ലക്ഷം കിലോമീറ്റര്‍ വാറണ്ടിയും ടാറ്റ വാഗ്ദാനം ചെയ്യുന്നു. വിശാലമായ സ്ളീപര്‍ കാബിനും മറ്റ് വിവിധ സവിശേഷതകളുമുണ്ട്. ഐഎസ്ബിഇ 6.7 ലിറ്റര്‍ ബിഎസ്6 എന്‍ജിനാണുള്ളത്.

ALSO READ  ഹോണ്ട ജാസ് 2020 വിപണിയില്‍; വില 7.49 ലക്ഷം മുതല്‍