Connect with us

National

മധ്യപ്രദേശില്‍ സ്‌പെഷ്യല്‍ ആംഡ് ഫോഴ്‌സ് ഡെപ്യൂട്ടി കമാന്‍ഡന്റ ആത്മഹത്യ ചെയ്തു

Published

|

Last Updated

ഗുണ| മധ്യപ്രദേശിലെ ഗുണയില്‍ സ്‌പെഷ്യല്‍ ആംഡ് ഫോഴ്‌സ് 26ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. സര്‍വീസ് തോക്ക് ഉപയോഗിച്ചാണ് ഡെപ്യൂട്ടി കമാന്‍ഡന്റ് വിജയ് കുമാര്‍ സോണി(59) ആത്മഹത്യ ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അഞ്ച് മാസം മുമ്പ് വിജയകുമാറിന്റെ ഭാര്യ ക്യാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. ഇതിന് ശേഷം അദ്ദേഹം തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഭാര്യ മരിച്ച ശേഷം വിജയ് കുമാര്‍ സന്തോഷവാനായിരുന്നില്ലെന്നും ഗുണ എസ് പി രാജേഷ് കുമാര്‍ പറഞ്ഞു. സോണി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സര്‍വീസ് തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സോണി വിഷാദത്തിന് അടിമയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലാകുന്നത്. അദ്ദേഹത്തിന്റെ മകന്‍ രാജസ്ഥാനും മകല്‍ ബെംഗളൂരുവിലുമാണ് താമസമെന്നും എസ് പി പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചുവെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Latest