Connect with us

National

പ്രണാബ് മുഖർജിയുടെ നിലയിൽ മാറ്റമില്ല

Published

|

Last Updated

ന്യൂഡൽഹി| മസ്തിഷ്‌ക ശസ്ത്രക്രിയയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുന്ന മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും നിലവിലെ സ്ഥിയിതിയിൽ പുരോഗതിയില്ലെന്നും ആർമി ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.

തിങ്കളാഴ്ചയാണ് 84കാരനായ മുഖർജിയെ മസ്തിഷ്‌ക ശസ്ത്രക്രിയക്കായി ഡൽഹി ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോൽ മുതൽ വെന്റിലേറ്റർ പിന്തുണയോടെയാണ് ജീവൻ നിലനിർത്തുന്നത്. ശസ്ത്രക്രിയക്ക് മുമ്പായി നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കൊവിഡും സ്ഥിരീകരിച്ചിരുന്നു. താൻ കൊവിഡ് പോസിറ്റീവാണെന്ന് അദ്ദേഹം തന്നെയാണ് രാജ്യത്തെ അറിയിച്ചത്.

പിതാവിന്റെ നില മാറ്റമില്ലാതെ തുടരുകയാണെന്നും എന്നാൽ വഷളായിട്ടില്ലെന്നും മകൾ ശർമിഷ്ഠ മുഖർജി പറഞ്ഞു. എന്റെ പിതാവ് പ്രണാബ് മുഖർജി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. മാധ്യമപ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകൾ തീർത്തും അടിസ്ഥാന രഹിതമാണ്. ഇത്തരം വാർത്തകളിലൂടെ ഇന്ത്യയിലെ മാധ്യമങ്ങൾ വ്യാജവാർത്തകളുടെ ഫാക്ടറിയായി മാറിയെന്ന് വ്യക്തമാകുന്നു. പ്രണാബ് മുഖർജി അന്തരിച്ചെന്ന് സാമൂഹിക മാധ്യമങ്ങളിൽ വന്ന വാർത്തയോട് പ്രതികരിക്കവേ അദ്ദേഹത്തിന്റെ മകനും മുൻ എം പിയുമായ അഭിജിത്ത് ബാനർജി ട്വിറ്ററിൽ കുറിച്ചു.

Latest