National
ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടികള്‍ വലിയ അക്ഷരത്തില്‍ എഴുതണം: ഒറീസ ഹൈക്കോടതി

കട്ടക്ക്| സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ വലിയ അക്ഷരങ്ങളില്‍ വ്യക്തമാകുന്ന രീതിയില്‍ മരുന്ന് കുറിപ്പടികള്‍ എഴുതണമെന്ന് ഒറീസ ഹൈക്കോടതി. മരുന്ന് കുറിപ്പടികള്‍ അനിശ്ചിതത്വത്തിന് ഏതെങ്കിലും തരത്തില്‍ ഇടം നല്‍കുന്നതാവരുതെന്ന് ജഡ്ജി പറഞ്ഞു.
രോഗിയായ ഭാര്യയെ സംരക്ഷിക്കുന്നതിനായി ഒരുമാസം ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തടവുകാരന്‍ സമര്‍പ്പിച്ച് ഡോക്ടറുടെ കുറിപ്പടി വായിക്കുന്നതിന് ജഡ്ജിക്ക് ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്നാണ് ഉത്തരവ്.
കുറിപ്പടിയിലെ മനസ്സിലാകാത്ത കൈയക്ഷരം രോഗിയെ മാത്രമല്ല, ഫാര്‍മസിസ്റ്റ്, മറ്റ് ഡോക്ടര്‍മാര്‍, പോലീസ്, അഭിഭാഷകര്‍,ജഡ്ജിമാര്‍ എന്നിവരെ ആശയകുഴപ്പത്തിലാക്കുമെന്നും ജഡ്ജി പറഞ്ഞു. മയക്കുമരുന്നുമായി ബന്ധപ്പെട്ട് പിടിയിലായ കൃഷ്ണപദ മണ്ഡലിന്റെ ജാമ്യഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ജഡ്ജി എസ് കെ പനിഗ്രഹിയുടെ ഉത്തരവ്.