Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം

Published

|

Last Updated

കണ്ണൂര്‍ | സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചതായി സ്ഥിരീകരണം. രണ്ട് കാസര്‍കോട് സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയുമാണ് മരിച്ചത്. കാസര്‍ഗോഡ് വോര്‍ക്കാടി സ്വദേശിയായ മറിയുമ്മ (75), കണ്ണൂര്‍ പായം ഉദയഗിരി സ്വദേശിയായ ഇലഞ്ഞിക്കല്‍ ഗോപി (64), കാസര്‍കോട് വോര്‍ക്്കാടി സ്വദേശി അസ്മ (38) എന്നിവരാണ് മരിച്ചത്. ഇതില്‍ ക്യാന്‍സര്‍ രോഗത്തില്‍ ചികിത്സയിലായിരുന്ന അസ്മക്ക് മരിച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയത്. അസ്മയുടെ ഭര്‍ത്താവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 11നാണ് അസ്മ മരിച്ചത്.

കാസര്‍കോട് സ്വദേശിയായ മറിയുമ്മ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍വെച്ച് തന്നെയാണ് പായം ഉദയഗിരി സ്വദേശി ഗോപിയും മരിച്ചത്. ഇരട്ടി താലൂക്ക് ആശുപത്രിയില്‍ നിന്നാണ് ഗോപിക്ക് രോഗം സ്ഥിരീകരിച്ചത്. ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരണം.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 126 കൊവിഡ് മരണങ്ങളാണ്. 13096 കൊവിഡ് ആക്ടീവ് കേസുകളാണ് ഉള്ളത്. 24922 ആളുകള്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും കേന്ദ്രം അറിയിച്ചു.

 

---- facebook comment plugin here -----

Latest