Connect with us

Covid19

ശംഖൂതി ചെളിയിൽ ഇരുന്നാൽ കൊവിഡ് വരില്ല; വിചിത്രവാദവുമായി രാജസ്ഥാൻ ബി ജെ പി. എം പി

Published

|

Last Updated

ജയ്പൂർ| കൊറോണവൈറസ് മഹാമാരി ലോകത്തെ മുഴുവൻ നിശ്ചലാവസ്ഥയിലാക്കിയപ്പോൾ ഒരു വശത്ത് ശാസ്ത്രജ്ഞരും ഗവേഷകരും പ്രതിരോധ വാക്‌സിനായി അക്ഷീണം പരിശ്രമിക്കുകയാണ്. ഇതിനിടെ മറുവശത്ത് അസാധാരണവും വിചിത്രവുമായ പരിഹാരങ്ങളുമായി രാഷ്ട്രീയക്കാരും നേതാക്കളും ഉൾപ്പെടെ ദിനേന രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. അത്തരമൊരു പുതിയ കൊവിഡ് പ്രതിരോധമാർഗവുമായി രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാൻ ബി ജെ പി. എം പി സുഖ്ബീർസിംഗ് ജൗനാപുരിയ.

ശംഖൂതി ചെളിയിൽ ഇരിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കുമെന്നും ഇത് കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള നല്ലൊരു മാർഗവുമാണെന്നാണ് ടോംഗ്-സവോയ് മധോപൂർ നിയോജകമണ്ഡലത്തിലെ എം പിയായ ഇദ്ദേഹത്തിന്റെ വാദം. നേരത്തേ അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് ശരീരത്തിൽ ചെളി പുരട്ടുന്നതും യോഗ ചെയ്യുന്നതും എല്ലാ രോഗങ്ങളും ഭേദമാകാൻ ഉപകരിക്കുമെന്നും സിംഗ് അവകാശപ്പെട്ടിരുന്നു.

മുമ്പ് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാൾ പ്രതിരോധശേഷി വർധിപ്പിക്കാൻ ഭാഭിജി പപ്പടവുമായി രംഗത്തെത്തിയിരുന്നു. പക്ഷേ ഏതാനും ദിവസങ്ങൾക്കുമുമ്പ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു.

---- facebook comment plugin here -----

Latest