Connect with us

National

കര്‍ണാടക സംഘര്‍ഷം; 60 പേര്‍കൂടി അറസ്റ്റില്‍- പിടിയിലാകുന്നവരുടെ എണ്ണം 206 ആയി

Published

|

Last Updated

ബെംഗളൂരു | ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവിലുണ്ടായ സംഘര്‍ഷത്തില്‍ 60 പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം 206 ആയെന്നു അന്വേഷണം ഇപ്പോഴും നടക്കുകയാണെന്നും ബെംഗളൂരു ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടില്‍ അരിയിച്ചു. കൂടുതല്‍ പേര്‍ ഇനിയും പിടിയിലാകുമെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ കലാപവുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരു നഗരത്തില്‍ വിവിധയിടങ്ങളില്‍ പോലീസ് പരിശോധന തുടരുകയാണ്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയും തുടരുന്നുണ്ട്.കലാപത്തിന് പിന്നില്‍ എസ് ഡി പിഐയാണെന്നും സംഘടനയെ നിരോധിക്കാനുള്ള നടപടി തുടരുകയാണെന്നും കര്‍ണാടക അഭ്യന്തരമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇന്ന് അറസ്റ്റിലായവരില്‍ എസ് ഡി പി ഐ, പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരുമുണ്ടെന്ന് പോലീസ് അറിയിച്ചു.