Connect with us

Covid19

സര്‍വ്വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷ റദ്ദാക്കണം; ഹരജി ഇന്ന് സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സര്‍വകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാന വര്‍ഷ പരീക്ഷകള്‍ റദ്ദാക്കണമെന്ന വിദ്യാര്‍ഥികളുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. നീറ്റ് പരീക്ഷ്‌ക്ക് ഗള്‍ഫ് മേഖലയില്‍ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന ആവശ്യത്തിലും കോടതി വാദം കേള്‍ക്കും.

പരീക്ഷ റദ്ദാക്കാനാകില്ലെന്നും പരീക്ഷ മാറ്റിവ്ക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്നുമാണ് യു ജി സി നിലപാട്. പരീക്ഷക്ക് എത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് പിന്നീട് പ്രത്യേക പരീക്ഷ നടത്തുമെന്നും യു ജി സി കോടതിയെ അറിയിച്ചിട്ടുണ്ട്. പരീക്ഷ നടത്താന്‍ അനുമതി നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സത്യവാങ്മൂലം സമര്‍പ്പിച്ചു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പരീക്ഷത്ത് എത്തുന്നത് ആത്മഹത്യാ പരമാണെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

 

 

Latest