അഞ്ചര ലക്ഷത്തിലധികം കാറുകള്‍ തിരിച്ചുവിളിച്ച് ഫോര്‍ഡ്

Posted on: August 13, 2020 9:04 pm | Last updated: August 13, 2020 at 9:04 pm

ന്യൂയോര്‍ക്ക് | ബ്രേക്ക് സംവിധാനത്തിലെ തകരാര്‍ കാരണം 558,000 ഇടത്തരം എസ് യു വി വാഹനങ്ങള്‍ തിരിച്ചുവിളിച്ച് ഫോര്‍ഡ്. വടക്കന്‍ അമേരിക്കയിലാണ് വാഹനങ്ങള്‍ തിരിച്ചുവിളിച്ചത്. 2015- 18 മോഡല്‍ ഫോര്‍ഡ് എഡ്ജ്, 2016- 18 ലിങ്കണ്‍ എം കെ എക്‌സ് വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്.

മുന്നിലെ ബ്രേക്കുമായി ബന്ധപ്പെട്ട തകരാര്‍ ആണ് തിരിച്ചുവിളിക്കലിന് കാരണം. ബ്രേക്ക് ഫ്ളൂയിഡ് ലീക്ക് ആകാന്‍ സാധ്യതയുണ്ടെന്ന് കമ്പനി കണ്ടെത്തി. അമേരിക്കയില്‍ 4.88 ലക്ഷവും കാനഡയില്‍ 62876ഉം മെക്‌സിക്കോയില്‍ 7140ഉം വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്.

അതേസമയം, കമ്പനി കണ്ടെത്തിയ ഈ തകരാര്‍ കാരണമായി ഇതുവരെ അപകടമോ പരുക്കോ പറ്റിയതായി റിപ്പോര്‍ട്ടില്ലെന്നും ഫോര്‍ഡ് അറിയിച്ചു. ഡീലര്‍മാരാണ് തകരാര്‍ പരിഹരിക്കേണ്ടത്. 2020 ലിങ്കണ്‍ കോര്‍സെയ്‌റും 2020 എഫ്- 150ഉം തിരിച്ചുവിളിച്ചിട്ടുണ്ട്.