രാജ്യത്ത് 40 ലക്ഷം യൂണിറ്റുകള്‍ വിറ്റ ഏക കാറായി ആള്‍ട്ടോ

Posted on: August 13, 2020 6:26 pm | Last updated: August 13, 2020 at 6:28 pm

ന്യൂഡല്‍ഹി | രാജ്യത്ത് 40 ലക്ഷം യൂനിറ്റുകള്‍ വിറ്റ് മാരുതി ആള്‍ട്ടോ എന്ന സാധാരണക്കാരുടെ പ്രിയവാഹനം. ഈ നേട്ടം കൈവരിക്കുന്ന ഏക വാഹനം കൂടിയാണിത്. രണ്ട് പതിറ്റാണ്ട് കൊണ്ടാണ് ആള്‍ട്ടോ ഈ നേട്ടം കൈവരിച്ചത്.

ഡ്രൈവ് ചെയ്യാന്‍ സൗകര്യപ്രദവും സുഗമവുമാണെന്നതും സുരക്ഷാ ഫീച്ചറുകളുമാണ് ആള്‍ട്ടോയെ ജനപ്രിയമാക്കിയത്. ഈ സവിശേഷതകളുള്ളതിനാല്‍ മികച്ച റി സെയില്‍ മൂല്യവും ആള്‍ട്ടോക്കുണ്ട്. കഴിഞ്ഞ 16 വര്‍ഷം തുടര്‍ച്ചയായി രാജ്യത്തെ യാത്രാവാഹനങ്ങളില്‍ ആദ്യസ്ഥാനം അലങ്കരിക്കുന്നത് ആള്‍ട്ടോയാണ്.

16 വര്‍ഷം തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന കാറും ആള്‍ട്ടോ തന്നെയാണ്. റോഡിലിറക്കി നാലാം വര്‍ഷമാണ് 2004ല്‍ ആദ്യമായി ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന കാറായി ആള്‍ട്ടോ മാറുന്നത്. 2008ല്‍ പത്ത് ലക്ഷം വാഹനങ്ങള്‍ വിറ്റഴിക്കാന്‍ സാധിച്ചു.