Connect with us

Idukki

മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമം; പെമ്പിളൈ ഒരുമ നേതാവ് ഗോമതിയെ അറസ്റ്റ് ചെയ്തു നീക്കി

Published

|

Last Updated

ഇടുക്കി | മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം തടയാന്‍ ശ്രമിച്ച പെമ്പിളൈ ഒരുമ നേതാവ് ഗോമതിയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. തോട്ടം തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഗോമതിയുടെ പ്രതിഷേധം. മൂന്നാര്‍ ടൗണ്‍ റോഡില്‍ കുത്തിയിരുന്ന് ഉപരോധിക്കുകയായിരുന്ന ഗോമതി പെട്ടിമുടി മണ്ണിടിച്ചില്‍ ദുരന്ത സ്ഥലം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് ചാടുകയായിരുന്നു.
ഇതോടെ സംഭവ സ്ഥലത്തെത്തിയിരുന്ന വനിതാ പോലീസുള്‍പ്പെടെ ഗോമതിയെ അറസ്റ്റ് ചെയ്ത് മാറ്റി.

അതിനിടെ, പെട്ടിമല ദുരന്തബാധിതര്‍ക്ക് വീടുവച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. ഇതിന് കമ്പനികളുടെ സഹായം തേടും. ലായങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള നടപടികള്‍ സ്വകീരിക്കും. ദുരന്തത്തില്‍ പെട്ടവരുടെ മുഴുവന്‍ ചികിത്സാ ചെലവും കുട്ടികളുടെ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Latest