Connect with us

Gulf

വിമാനത്താവളത്തിലെ കൊവിഡ് പരിശോധന അൽ അഹ്‌ലി ക്ലബ്ബിലേക്ക്

Published

|

Last Updated

ദുബൈ | ദുബൈ വിമാനത്താവളത്തിൽ വിമാനം കയറാനെത്തുന്നവർക്കുള്ള കൊവിഡ് പരിശോധന ആഗസ്റ്റ് 16 മുതൽ അൽ മുല്ല പ്ലാസക്ക് സമീപമുള്ള ശബാബ് അൽ അഹ്‌ലി ക്ലബ്ബിലേക്കു മാറ്റുന്നു.

ദുബൈ എയർപോർട് ഏവിയേഷൻ ബിസിനസ് മാനേജ്മെന്റ്അറിയിച്ചതാണിത്. യാത്ര ചെയ്യാനിരിക്കുന്നവർ യാത്രക്ക് 96 മണിക്കൂറിനുള്ളിൽ ഇവിടെയെത്തി പരിശോധനക്ക് വിധേയമാകണം. ടിക്കറ്റും പാസ്പോർട്ടുമായാണ് എത്തേണ്ടത്.

ദ്രുത പരിശോധനയിൽ കൊവിഡ് ഇല്ലായെന്നുണ്ടെങ്കിൽ ഫിറ്റ് ടു ട്രാവൽ സ്റ്റിക്കർ ലഭിക്കും. യാത്രയുടെ അന്തിമ ഘട്ടം വരെ ഈ സ്റ്റിക്കർ സൂക്ഷിക്കണം. വെള്ളിയാഴ്ചകളിലും ഈ കേന്ദ്രം പ്രവർത്തിക്കും.

രാവിലെ എട്ട് മുതൽ ഉച്ച ഒന്ന് വരെയാണ് പ്രവർത്തന സമയം. വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാനാണ് ശ്രമം.

---- facebook comment plugin here -----

Latest