ഇലക്ട്രിക് വാഹനങ്ങള്‍ ഇനി ബാറ്ററിയില്ലാതെയും വില്‍ക്കാം; അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

Posted on: August 13, 2020 3:03 pm | Last updated: August 13, 2020 at 3:04 pm

ന്യൂഡല്‍ഹി | ബാറ്ററിയില്ലാതെ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനും അനുമതി നല്‍കി കേന്ദ്ര ഉപരിതല- ഹൈവേ മന്ത്രാലയം. അതേസമയം, ഇരുചക്ര- മുച്ചക്ര വാഹനങ്ങള്‍ക്ക് മാത്രമേ ഈ ഇളവുള്ളൂ. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു.

വാഹനത്തിന്റെ മൊത്തം ചെലവിന്റെ 30- 40 ശതമാനമായിരിക്കണം ബാറ്ററിയുടെ ചെലവെന്ന നിബന്ധനയുണ്ട്. ഇത് ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് കൂടുതല്‍ പേരെ ആകര്‍ഷിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ പണച്ചെലവ് കുറക്കുന്നതുമാണിത്.

വാഹനം നിര്‍മിക്കുന്ന കമ്പനിക്കോ മറ്റേതേങ്കിലും എനര്‍ജി സര്‍വീസ് ദാതാവിനോ ബാറ്ററി വില്‍ക്കുകയോ വാടകക്കോ സബ്‌സ്‌ക്രിപ്ഷന്‍ മോഡലിലോ നല്‍കാം. അതേസമയം, ഇലക്ട്രിക് പാസഞ്ചര്‍ കാറുകള്‍ക്കോ ബസുകള്‍ക്കോ ഈ ഇളവില്ല.