Connect with us

National

കൂർക്കംവലി അസഹനീയമായി; പിതാവിനെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി

Published

|

Last Updated

ലക്‌നോ| ഉറക്കത്തിനിടെ കൂർക്കം വലിച്ച പിതാവിനെ മകൻ കൊലപ്പെടുത്തി. യു പിയിലെ പിലിഭിത്തിലെ സോൻദ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 65കാരനായ രാം സ്വരൂപ് എന്നയാളെയാണ് മൂത്തമകനായ നവീൻ(28) ഉലക്ക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇദ്ദേഹത്തെ രക്ഷിക്കാനായില്ല. ഇളയ സഹോദരൻ മനോജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നവീനെ അറസ്റ്റ് ചെയ്തത്.

സംഭവം നടക്കുമ്പോൾ മാതാവും മനോജും അമ്മാവന്റെ വീട്ടിലായിരുന്നു. നേരത്തേയും കൂർക്കം വലിച്ചതിന്റെ പേരിൽ നവീൻ പിതാവിനെ മർദിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഐ പി സി സെക്ഷൻ 302(കൊലപാതകം) പ്രകാരമാണ് നവീനെതിരെ കേസെടുത്തിരിക്കുന്നത്.