Connect with us

Techno

ടെലഗ്രാമില്‍ ഇനി വീഡിയോ കാളും; ബീറ്റാ വേര്‍ഷനില്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂയോര്‍ക്ക് | ഇന്‍സ്റ്റന്റ് മെസ്സേജിംഗ് ആപ്പായ ടെലഗ്രാമില്‍ വീഡിയോ കാള്‍ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇതിനായി 0.7 ബീറ്റ വേര്‍ഷനോ മൈക്രോസോഫ്റ്റ് ആപ്പ് സെന്റര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് പുതിയ ആപ്പോ ഡൗണ്‍ലോഡ് ചെയ്യണം. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്ന ടെലഗ്രാം ആപ്പിന്റെ കൂടെത്തന്നെയാകും ഈ ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുക.

ടെലഗ്രാമിലെ വീഡിയോ കാള്‍ ഫീച്ചര്‍ പ്രാഥമിക ഘട്ടത്തിലാണെങ്കിലും വാട്ട്‌സാപ്പ്, വൈബര്‍ പോലുള്ള എതിരാളികള്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കും. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് വോയ്‌സ് കാള്‍ ആരംഭിച്ചതിന് ശേഷം വീഡിയോ കാളിനായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു ടെലഗ്രാം.

വീഡിയോ കാള്‍ ലഭിക്കുന്ന സ്ഥിരമായ വേര്‍ഷന്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സജ്ജമാകും. വേറിട്ടുനില്‍ക്കുന്ന ബീറ്റ എ പി കെ ടെലഗ്രാം പുറത്തിറക്കിയിട്ടുണ്ട്. ഇത് ഡൗണ്‍ലോഡ് ചെയ്ത് ഒതന്റിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയാല്‍ വീഡിയോ കാള്‍ ചെയ്യാനാകും.