National
അമരേന്ദര്‍ പഞ്ചാബ് മുഖ്യമന്ത്രിയാണ്; പട്യാല മഹാരാജവല്ല: കോണ്‍ഗ്രസ് എം പി

ചണ്ഡീഗഡ്| പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് മഹാരാജാവിനെ പോലെയാണ് പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് എം പി പ്രതാപ് സിംഗ് ബജുവയുടെ ആരോപണതോതടെ കോണ്‍ഗ്രസിന്റെ പഞ്ചാബ് യൂണിറ്റ് ആഭ്യന്തര കലഹം രൂക്ഷമായി. എം പിയുടെ സുരക്ഷ സർക്കാർ പിൻവലിച്ചതിനെ തുടർന്നാണ് അമരേന്ദറിനെതിരേ ആരോപണവുമായി പ്രതാപ് രംഗത്തെത്തിയത്. അമേരന്ദര്‍ സിങ്ങിനോട് ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ടോയെന്ന് ചോദിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു.
നിങ്ങള്‍ ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് അല്ലാതെ പട്യാലയുടെ മഹാരാജവല്ലെന്ന് പ്രതാവ് ബജ്വ പറഞ്ഞു. തന്റെ സുരക്ഷക്ക് എന്തെങ്കിലും വീഴ്ച സംഭവിച്ചാല്‍ മുഖ്യമന്ത്രിയും ഡി ജി പിയും ഉത്തരവാദികളാണെന്ന് ചണ്ഡീഗഡ് ഡി ജി പിക്ക് നല്‍കിയ കത്തില്‍ ബജ്വ പറഞ്ഞു. അമരേന്ദ്രര്‍ സിംഗ് ബജ്വയുടെ സുരക്ഷ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ഡി ജി പിക്ക് കത്ത് നല്‍കിയത്. നിങ്ങള്‍ എനിക്ക് അയച്ച മറുപടി നിങ്ങള്‍ സ്വപ്‌നത്തില്‍ പട്യാല മഹാരാജാവാണെന്ന നിലയിലാണ്. താങ്കള്‍ക്ക് ആരെയും ആവശ്യമില്ലെന്ന് തോന്നുന്നു. അല്ലെങ്കില്‍ ജനങ്ങളോട് ഉത്തരം പറയാന്‍ ആഗ്രഹിക്കുന്നില്ല. ബജ്വ പറഞ്ഞു. രാഷ്ട്രീയ പരിഗണനിയില്‍ തന്റെ സുരക്ഷ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്‍വലിച്ചതായും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
പൊതുതാത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ര്‍ത്തിച്ച സര്‍ക്കാറിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് തന്റെ സുരക്ഷ പിന്‍വലിച്ചതെന്നും അദ്ദേഹം ആരോപിച്ചു. വ്യക്തിപരമായ സുരക്ഷയെ ബജ്വ അഭിമാന ചിഹ്നമായി കണക്കാക്കുകയാണെന്ന് അമരേന്ദ്ര സിംഗ് പറഞ്ഞു. ഈ മാസം ഒമ്പതിന് ബജ്വയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വിലിച്ചിരുന്നു.
എം പി ഒരു സുരക്ഷാ ഭീഷണയും നേരിടുന്നില്ലെന്ന കാരണത്താലാണ് സുരക്ഷ പിന്‍വലിച്ചത്. വിഷമദ്യ ദുരന്തത്തില്‍ സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതാപ് സിംഗും ശംശീര്‍ സിംഗും ഗവര്‍ണറെ സന്ദര്‍ശിച്ച് ദിവസമങ്ങള്‍ക്ക് ശേഷമാണ് സുരക്ഷ പിന്‍വലിച്ചത്