Connect with us

Kerala

മത്തായിയുടെ മരണം: മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കാമെന്ന് പോലീസിന് നിയമോപദേശം

Published

|

Last Updated

പത്തനംതിട്ട | ചിറ്റാറില്‍ വനം വകുപ്പ് കസ്റ്റഡിയില്‍ മരിച്ച മത്തായിയുടെ മരണത്തില്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കാമെന്ന് പോലീസിന് നിയമോപദേശം ലഭിച്ചു. തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ടു എന്ന വകുപ്പും നിലനില്‍ക്കും. വനം വകുപ്പ് ജീവനക്കാരെ കേസില്‍ പ്രതി ചേര്‍ക്കും. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി പോലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം.

നിലവില്‍ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തില്‍ വിശ്വാസം ഇല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മാസം 28നാണ് വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മത്തായിയെ സ്വന്തം ഫാമിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളും പ്രായമായ അമ്മയും വിധവയായ സഹോദരിയും മക്കളും അരക്ക് താഴെ തളര്‍ന്ന സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മത്തായി.

മരണം നടന്ന് 16 ദിവസം കഴിഞ്ഞിട്ടും മൃതദേഹം സംസ്‌കരിക്കാതെ പ്രതിഷേധം തുടരുകയാണ് കുടുബം. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലാണിവര്‍

---- facebook comment plugin here -----

Latest