Connect with us

Eranakulam

മോഷണം തുടര്‍ക്കഥയായപ്പോള്‍ നാട്ടുകാര്‍ രംഗത്തിറങ്ങി; കള്ളന്മാര്‍ പിടിയില്‍

Published

|

Last Updated

അങ്കമാലി | അങ്കമാലിയിലെ കിടങ്ങൂരില്‍ മോഷണം പതിവാക്കിയ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി. തിരുവനന്തപുരം സ്വദേശി ബിജുരാജ്, കോതമംഗലം സ്വദേശി ബാലകൃഷ്ണന്‍ എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ് ഇവര്‍. കവര്‍ച്ച നടത്താനായി ഉപയോഗിച്ച ആയുധങ്ങള്‍ ഇവരില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പ്രദേശത്ത് മോഷണം പതിവായതോടെ കള്ളനെ പിടിക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങുകയായിരുന്നു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ വേങ്ങൂരിലെ ഒരു പലവ്യഞ്ജനക്കടയുടെ ഷട്ടര്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. കടയിലേക്ക് മോഷ്ടാക്കള്‍ കയറുന്നത് കണ്ട അയല്‍വാസി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.