Connect with us

Kerala

ചുനക്കര രാമന്‍കുട്ടി നിര്യാതനായി

Published

|

Last Updated

തിരുവനന്തപുരം | കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി നിര്യാതനായി. 84 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അധിപന്‍ എന്ന സിനിമയിലെ ശ്യാമമേഘമെ നീ”, കോട്ടയം കുഞ്ഞച്ചനിലെ “ഹൃദയവനിയിലെ ഗായികയോ” തുടങ്ങിയ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ജനപ്രീതി നേടിയവയാണ്.

1936 ജനുവരി 19 ന് മാവേലിക്കരയില്‍ ചുനക്കര കാര്യാട്ടില്‍ വീട്ടിലാണ് ജനനം. 75ഓളം സിനിമകള്‍ക്കായി 200ലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

Latest