Connect with us

National

മറക്കുക, ക്ഷമിക്കുക; വിട്ടുപോയവർ തിരിച്ചെത്തിയെന്ന് അശോക് ഗെഹ്ലോട്ട്

Published

|

Last Updated

ന്യൂഡൽഹി/ ജയ്പൂർ | രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധിക്ക് പരിഹാരമായതോടെ ജയ്‌സാൽമീറിലെ ഹോട്ടലിൽ താമസിക്കുന്ന കോൺഗ്രസ് എം എൽ എമാരുമായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കൂടിക്കാഴ്ച നടത്തി. വിട്ടുപോയവർ തിരിച്ചെത്തിയെന്നും എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് സംസ്ഥാനത്തിന്റെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞു. സച്ചിൻ പക്ഷത്തേക്ക് കൂറുമാറുന്നത് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് എം എൽ എമാരെ ജയ്‌സാൽമീറിൽ പാർപ്പിച്ചത്.

എം എൽ എമാർ അസ്വസ്ഥരായതും അതിനുശേഷം നടന്ന സംഭവങ്ങളും സ്വാഭാവികമാണ്. അതുകൊണ്ട് എല്ലാം മറന്ന് ക്ഷമയോടെ മുന്നോട്ട് പോകാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരും. ഇത് രാജസ്ഥാനിലെ ജനങ്ങളുടെ വിജയമാണ്. ജനങ്ങളെയും സംസ്ഥാനത്തെയും സേവിക്കുക എന്നതാണ് തങ്ങളുടെ കടമയെന്നും ഗെഹ്ലോട്ട് വ്യക്തമാക്കി.

---- facebook comment plugin here -----

Latest