Connect with us

Kerala

സ്വർണവിലയിൽ ഇടിവ്; പവന് 1,600 രൂപ കുറഞ്ഞ് 39,200 രൂപയായി

Published

|

Last Updated

കോഴിക്കോട് | റെക്കോർഡുകൾ തിരുത്തി മുന്നേറിയ സ്വർണവില നാല് ദിവസത്തിനിടെ 2,800 രൂപ കുറഞ്ഞ് 39,200 രൂപയിലെത്തി. ഗ്രാമിന്റെ വില 200 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്റെ വില 4,900 രൂപയായി. ഇന്നലെ പവന് രണ്ട് തവണ വില കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റവും ഉയർന്ന നിലവാരമായ 42,000ൽ സ്വർണവില എത്തിയത്. ജൂലൈ 31 നാണ് സ്വർണവില 40,000ൽ എത്തിയത്. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലയിടിവാണ് ആഭ്യന്തരവിപണിയിലെ മഞ്ഞലോഹത്തിന്റെ വിലയിൽ പ്രതിഫലിച്ചത്.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 36,160 രൂപയായിരുന്നു. ഒരു ഘട്ടത്തിൽ 35,800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടർന്ന് പടിപടിയായി ഉയർന്നാണ് റെക്കോർഡുകൾ തിരുത്തികുറിച്ചത്. ഒരു ഘട്ടത്തിൽ ഒരു മാസത്തിനിടെ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 6,000 രൂപയിലധികം വില വർധിച്ചിരുന്നു.

Latest