Connect with us

Kerala

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം: തിരുവനന്തപുരം റേഞ്ച് ഡി ഐ ജി അന്വേഷിക്കും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് സമൂഹമാധ്യമങ്ങളിലും മറ്റും നടക്കുന്ന വ്യാപക സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ തിരുവനന്തപുരം റേഞ്ച് ഡി ഐ ജി സഞ്ജയക് കുമാര്‍ അന്വേഷിക്കും. സൈബര്‍ പോലീസ്, സൈബര്‍ സെല്‍, സൈബര്‍ ഡോം വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ അന്വേഷണ ഉദ്യോഗസ്ഥന് തിരഞ്ഞെടുക്കാം. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചതിന് ഉള്‍പ്പെടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം രൂക്ഷമാണ്. വനിതാ മാധ്യമപ്രവര്‍ത്തകരേയും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നുണ്ട്. വ്യക്തിപരമായ അധിക്ഷേപത്തിന് പുറമേ കുടുംബാംഗങ്ങള്‍ക്ക് നേരേയും ആക്ഷേപം ഉന്നയിക്കുന്നുണ്ട്. സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്കും ഡി ജി പിക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിശദ അന്വേഷമം നടക്കുന്നത്.

 

---- facebook comment plugin here -----

Latest