Connect with us

Health

വീട്ടില്‍ വെച്ചുള്ള ഓഫീസ് ജോലിയും പുറംവേദനയും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Published

|

Last Updated

കൊവിഡ്- 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുറച്ചുമാസങ്ങളായി സ്വന്തം വീട് തന്നെയാണ് പലരുടെയും ഓഫീസ്. സമ്പര്‍ക്കത്തിലൂടെയുള്ള മഹാമാരിയുടെ വ്യാപനം ഒഴിവാക്കുന്നതിനായി ഭൂരിപക്ഷം കമ്പനികളും വീട്ടില്‍ വെച്ചുള്ള ജോലിയെയാണ് പ്രോത്സാഹിപ്പിക്കുന്നത്. അതേസമയം, ദീര്‍ഘനേരം ലാപ്‌ടോപിനും കമ്പ്യൂട്ടറിനും മുമ്പില്‍ ഇരിക്കുന്നത് പുറംവേദന, കഴുത്തുവേദന അടക്കമുള്ള ശാരീരിക അസ്വസ്ഥതകള്‍ക്ക് കാരണമാകും. പ്രത്യേകിച്ച്, ഓഫീസില്‍ നിന്ന് വിപരീതമായി ഇഷ്ടമുള്ള രീതിയിലാകും അധികപേരും ഇരുന്ന് ജോലി ചെയ്യുക.

പുറംവേദന തടയാനുള്ള മാര്‍ഗങ്ങള്‍

ലാപ്‌ടോപിന്റെയോ പി സിയുടെയോ മുന്നില്‍ ഇരിക്കുമ്പോള്‍ നമ്മുടെ നട്ടെല്ല് നേരെവരുന്ന രീതിയിലാകണം. എന്നാല്‍, പലരും വളഞ്ഞും ചെരിഞ്ഞും മറ്റുമാണ് ഇരിക്കുക. മാത്രമല്ല, കാലുകള്‍ രണ്ടും തറയില്‍ നല്ലതുപോലെ അമര്‍ന്നുകിടക്കുന്ന രീതിയിലാകണം. ഇതിനായി വര്‍ക് ഡെസ്‌കും കസേരയും ഉപയോഗിക്കാം.

പലരുടെയും വര്‍ക് ഡെസ്‌ക് പലപ്പോഴും ബെഡ് ആയിരിക്കും. ഇവിടെ നമുക്ക് ബെഡ് ടേബിള്‍ ഉപയോഗിച്ച് ഈ പ്രശ്‌നം പരിഹരിക്കാം. ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ഓരോ അര മണിക്കൂര്‍ കൂടുമ്പോഴും ശരീരം നല്ലതുപോലെ ചലിപ്പിക്കുന്നത് പുറംവേദന തടയും. ഇതിനായി കുറച്ചുസമയം നടക്കുകയോ എഴുന്നേറ്റ് കൈകാലുകള്‍ ചലിപ്പിക്കുകയോ ചെയ്യാം. മൂന്ന് മിനുട്ട് സ്‌ട്രെച്ചിംഗ് എക്‌സര്‍സൈസ് ചെയ്യുന്നത് നല്ലതാണ്.

സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ ദിവസേനെയുള്ള വ്യായാമം ഒഴിവാക്കരുത്.