Connect with us

Gulf

ഇന്ത്യക്കാർക്ക് സന്ദർശക വിസയിൽ യു എ ഇയിൽ എത്താം

Published

|

Last Updated

ദുബൈ | ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് സന്ദർശക വിസയിൽ എത്താൻ അനുമതിയായി. ഇന്ത്യക്കാരിൽ ഏത് തരത്തിലുള്ള വിസക്കാർക്കും യു എ ഇയിൽ എത്താമെന്ന് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ. തിങ്കളാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു. സന്ദർശക വിസയിൽ യു എ ഇയിൽ എത്താൻ ഇന്ത്യൻ ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് കാരണം ധാരാളം ആളുകൾ ഇന്ത്യയിൽ പ്രയാസത്തിലായിരുന്നു.

യു എ ഇയിൽ യാതൊരു തടസവും ഇല്ലാതിരിക്കെ ഇന്ത്യൻ ഭരണകൂടത്തിന്റെ വിലക്കിൽ പ്രതിഷേധം ഉയർന്നു. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി സർവീസ് നടത്തുന്ന വിമാനങ്ങളിൽ താമസ വിസക്കാർക്കെന്ന പോലെ സന്ദർശക വിസക്കാർക്കും ഇനി യു എ ഇ യിൽ എത്താം.
ഇന്നലെയാണ് പുതിയ ഉത്തരവ് ഇറങ്ങിയത്. രണ്ടാഴ്ചയായി നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് ഇതോടെ വിരാമമായി. രണ്ടാഴ്ച മുമ്പ് യു എ ഇ സന്ദർശക വിസ അനുവദിച്ചു തുടങ്ങിയിരുന്നെങ്കിലും ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് സന്ദർശക വിസയിൽ യാത്ര ചെയ്യുന്നതിന് അനുമതി നൽകിയിരുന്നില്ല.

യു എ ഇയിലുള്ള സാമൂഹ്യ പ്രവർത്തകരുടെ നിരന്തരമായുള്ള സമ്മർദമാണ് ഇന്ത്യ അനുമതി നൽകുവാൻ കാരണം. അനുമതിക്ക് വേണ്ടി നിരവധി സമ്മർദം ചെലുത്തിയതായി സ്മാർട് ട്രാവൽസ് എം ഡി അഫി അഹ്്മദ് പറഞ്ഞു.