Connect with us

Techno

ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനില്‍ സ്വന്തം പ്രൊഫൈല്‍ നിര്‍മിക്കാം, പീപ്പിള്‍ കാര്‍ഡിലൂടെ

Published

|

Last Updated

ന്യൂഡല്‍ഹി | ഗൂഗിള്‍ സെര്‍ച്ച് എന്‍ജിനില്‍ നമ്മുടെ പ്രൊഫൈല്‍ നിര്‍മിക്കാനാകുന്ന സംവിധാനം ഇന്ത്യയിലും കമ്പനി അവതരിപ്പിച്ചു. പീപ്പിള്‍ കാര്‍ഡ് എന്ന സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാകുകയെന്ന് ഗൂഗിള്‍ അറിയിച്ചു. വര്‍ഷങ്ങളായി ഈ സംവിധാനം രാജ്യത്ത് പരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു ഗൂഗിള്‍.

ഗൂഗിള്‍ സെര്‍ച്ചിന് സമാനമായ അനുഭവം തരുന്ന വെര്‍ച്വല്‍ വിസിറ്റിംഗ് കാര്‍ഡുകളാണ് “പീപ്പിള്‍ കാര്‍ഡ്”. തങ്ങളെ കുറിച്ചുള്ള വിവരം പൊതുജനമധ്യത്തില്‍ ലഭിക്കുന്നതിന് സ്വന്തം വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ തുടങ്ങിയവ പ്രാധാന്യത്തോടെ നല്‍കാം.

ഉപഭോക്താക്കള്‍ നല്‍കുന്ന വിവരങ്ങള്‍ ഗൂഗിളിന്റെ നോളജ് ഗ്രാഫ് എന്ന സംവിധാനം ഉപയോഗിച്ചാണ് പ്രദര്‍ശിപ്പിക്കുക. ഗൂഗിള്‍ സെര്‍ച്ചില്‍ പീപ്പിള്‍ കാര്‍ഡ് നിര്‍മിക്കുന്നതിന് ഗൂഗിള്‍ അക്കൗണ്ടും മൊബൈല്‍ നമ്പറും വേണം.

ആദ്യഘട്ടത്തില്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്കാണ് പീപ്പിള്‍ കാര്‍ഡ് സംവിധാനം ലഭിക്കുക. അതായത്, മൊബൈല്‍ ഫോണില്‍ ഗൂഗിള്‍ അക്കൗണ്ട് ലോഗ് ഇന്‍ ചെയ്താല്‍ മതി. തുടര്‍ന്ന് പബ്ലിക് പ്രൊഫൈല്‍ നിര്‍മിക്കാം. നിലവില്‍ ഇംഗ്ലീഷില്‍ മാത്രമാണ് ലഭിക്കുക.