Connect with us

National

പൂവാലശല്യം: യു എസിൽ ഉന്നതപഠനം നടത്തിയിരുന്ന വിദ്യാർഥിനി വാഹനാപകടത്തിൽ മരിച്ചു

Published

|

Last Updated

ലക്‌നോ| സ്‌കോളർഷിപ്പോടെ അമേരിക്കയിൽ ഉപരിപഠനം നടത്തുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശിനിയായ 20കാരി വാഹനാപകടത്തിൽ മരിച്ചു. അമ്മാവനൊപ്പം ബുലന്ദ്  ശഹറിലേക്കുള്ള സ്‌കൂട്ടർ യാത്രക്കിടെയാണ് സംഭവം. ബൈക്കിൽ പിന്തുടർന്ന് ശല്യം ചെയ്ത ചെറുപ്പക്കാരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രികർ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ ജില്ലയിലാണ് സംഭവം. 2018ലെ സി ബി എസ് ഇ പ്ലസ്ടു പരീക്ഷയിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ മാർക്ക് നേടി വാർത്തകളിൽ ഇടംപിടിച്ച സുദേക്ഷ ഭാട്ടി സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഹ്യുമാനിറ്റീസിൽ 98 ശതമാനം മാർക്ക് നേടിയ സുദേക്ഷക്ക് മസാച്യുസെറ്റ്‌സിലെ ബാബ്‌സൺ കോളജിൽ മുഴുവൻ സമയ സ്‌ളോർഷിപ്പോടെ ബിരുദത്തിന് പ്രവേശനം ലഭിച്ചിരുന്നു. പഠനത്തിനായി അമേരിക്കയിയിലേക്ക പോയ സുദേക്ഷ കൊവിഡ് വ്യാപനത്തെ തുടർന്ന് ജൂണിലാണ് നാട്ടിലെത്തിയത്. ഈ മാസം 20ന് അമേരിക്കയിലേക്ക് മടങ്ങാനിരിക്കെ ഇന്നലെയാണ് അപകടം.

അക്കാദമിക പഠനവുമായി ബന്ധപ്പെട്ട് ചില രേഖകൾ വാങ്ങുന്നതിന് അമ്മാവന്റെ കൂടെ ബൈക്കിൽ സഞ്ചരിക്കവേയാണ് സംഭവം. മറ്റൊരു ബൈക്കിൽ വന്ന രണ്ട് പേർ അസഭ്യം പറയുകയും അശ്രദ്ധമായി വാഹനം ഓടിക്കുകയും ചെയ്തു. സ്‌കൂട്ടറിന്റെ വേഗം കുറച്ചിരുന്നെങ്കിലും ബൈക്ക് നിയന്ത്രണം തെറ്റി സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നെന്നാണ് പരുക്കേറ്റ വ്യക്തി പറയുന്നത്. സംഭവം നടന്ന് ഉടനെ തന്നെ ബൈക്കിൽ ഉണ്ടായിരുന്നവർ കടന്നുക്കളഞ്ഞു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ അപകടമുണ്ടായത് എങ്ങനെയെന്ന കാര്യത്തിൽ തെളിവുകൾ ലഭ്യമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Latest