Connect with us

National

താന്‍ ഇപ്പോഴും കോണ്‍ഗ്രസിന്റെ ഭാഗം: സച്ചിന്‍ പൈലറ്റ്

Published

|

Last Updated

ജയ്പൂര്‍| താന്‍ എല്ലായിപ്പോഴും കോണ്‍ഗ്രസിന്റെ ഭാഗമാണെന്നും പാര്‍ട്ടിയിലേക്കുള്ള മടക്കം ഒരു തിരിച്ചുവരവല്ലെന്നും രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. രാജസ്ഥാനിലെ ഭരണരീതിയിലെ ആശങ്കകള്‍ ഉന്നയിക്കേണ്ടത് പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തങ്ങളുടെ അവകാശമാണെന്നും പൈലറ്റ് കൂട്ടിചേര്‍ത്തു.

രാജസ്ഥാനിലെ കോണ്‍ഗ്രസ് ഭരണത്തിനെതിരേ കലാപം അഴിച്ചുവിട്ട് സംസ്ഥാനത്ത് ഒരുമാസത്തോളം പൈലറ്റ് ഭരണപ്രതിസന്ധി സൃഷിട്ടിച്ചിരുന്നു. തന്നെ പിന്തുണക്കുന്ന എം എല്‍ എമാരുമായി പൈലറ്റ് റിസോര്‍ട്ടിലായിരുന്നു തിരിച്ചുവരുന്നത് വരെ. തങ്ങള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് റിസോര്‍ട്ടിനെ ആശ്രയിച്ചതെന്നും പൈലറ്റ് പറഞ്ഞു.

തങ്ങള്‍ ആരുടെയും ആതിഥ്യം സ്വീകരിച്ചില്ല. സ്വന്തം പണം മുടക്കിയാണ് താമസിച്ചത്. രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്താനുള്ള അന്തരീക്ഷമായിരുന്നില്ല ആസമയം. ഭരണകൂടം തങ്ങളെ വേട്ടയാടുകയായിരുന്നു. ഒരു ചര്‍ച്ചക്കും അന്ന് സാധ്യതയില്ലായിരുന്നു. അദ്ദേഹം പറഞ്ഞു.

അശോക് ഗെഹ്ലോട്ടിന്റെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചിരുന്നു. പ്രതികാരം ചെയ്യാന്‍ തനിക്ക് താത്പര്യമില്ല നല്ല രീതിയില്‍ മുന്നോട്ട് പോകാനാണ് ആഗ്രഹമെന്നും പൈലറ്റ് പറയുന്നു. അദ്ദേഹം എന്നെ കഴിഞ്ഞും മുതിര്‍ന്നയാളും പ്രവൃത്തിപരിചയമുള്ളയാളുമാണ്. ഇത് ആദ്യമായാല്ല താന്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നത്. താന്‍ താഴന്ന പോസ്റ്റിലായാലും ഉയര്‍ന്ന പോസ്റ്റിലായായലും ജനങ്ങള്‍ തന്നെ പിന്തുണക്കുന്നുണ്ട്. താന്‍ അത് കാണുന്നുണ്ട്. ധാര്‍മ്മികത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറയുന്നു. രാജസ്ഥാനിലെ ജനങ്ങള്‍ക്ക് താന്‍ എന്താണ് ചെയ്യുന്നതെന്നും കാണാന്‍ കഴിയുമെന്നും പൈലറ്റ് കൂട്ടിചേര്‍ത്തു.

അതേസമയം, ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് പൈലറ്റ് താന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയിട്ടില്ലെന്ന് പ്രഖ്യാപിക്കുന്നത്. സച്ചിന്‍ പൈലറ്റ് ഇടഞ്ഞ് നിന്നതോടെ ഒരുമാസമായി രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണപ്രതിസന്ധിയിലായിരുന്നു. തങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ട എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പൈലറ്റ് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയുടെ നല്ലതിനായി ഞാന്‍ എന്റെ പാര്‍ട്ടിയില്‍ നിന്ന് കൊണ്ട് പ്രവര്‍ത്തിക്കുമെന്നും ജനാധിപത്യ മൂല്യങ്ങള്‍ താന്‍ സരംക്ഷിക്കുമെന്ന് രാജസ്ഥാനിലെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നതായും പൈലറ്റ് പറഞ്ഞു.