Connect with us

Covid19

കൊവിഡ് പ്രതിരോധം: പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

Published

|

Last Updated

ന്യൂഡൽഹി | കൊവിഡ് പ്രതിരോധം ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി 10 സംസ്ഥാന സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. അതേസമയം കേരളം ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളെ ഇന്നത്തെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. രാജ്യത്ത് രോഗവ്യാപനം രൂക്ഷമായ  മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ബിഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ്, തെലങ്കാന, പഞ്ചാബ്, തമിഴ്‌നാട്, കർണാടക, പശ്ചിമബംഗാൾ എന്നീ സംസ്ഥാന മുഖ്യമന്ത്രിമാരെയാണ് ക്ഷണിച്ചിട്ടുള്ളത്. രാവിലെ 11 ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം.

ലോക്ക്ഡൗൺ പിൻവലിച്ചശേഷമുള്ള അൺലോക്ക് 3യുടെ പശ്ചാത്തലത്തിലാണ്  യോഗം വിളിച്ചത്. ഇതിൽ മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കർണാടക, യുപി സംസ്ഥാനങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് കേസുകളിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത്.
ജൂൺ മാസം പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. രാജ്യത്ത് ഇതുവരെ 22.68 ലക്ഷം കോവിഡ് ബാധിതരാണ് ഉള്ളത്. 53,601 പുതിയ കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. 871 പേർ ഇന്നലെ മരിച്ചു.

അസം, ബിഹാർ, യു പി, മഹാരാഷ്ട്ര, കർണാടക, കേരളം തുടങ്ങിയ ആറ് സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്ക സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി മോദി ഇന്നലെ ഇവിടുത്തെ മുഖ്യമന്ത്രിമാരുമായി വെർച്വൽ കൂടിക്കാഴ്ച നടത്തിയിരുന്നു.