Connect with us

National

യു പിയിൽ ബി ജെ പി നേതാവിനെ വെടിവെച്ചുകൊന്നു

Published

|

Last Updated

ലക്‌നോ| യു പിയിൽ പ്രഭാതനടത്തത്തിനിറങ്ങിയെ ബി ജെ പി നേതാവിനെ വെടിവെച്ചുകൊന്നു. മുൻ ജില്ലാ പ്രസിഡന്റും പ്രാദേശിക പാർട്ടി നേതാവുമായ സഞ്ജയ് ഖോഖർ ആണ് ഇന്ന രാവിലെ കൊല്ലപ്പെട്ടത്. ബാഗ്പത്തിലെ ഇദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ചപ്രൗലി പ്രദേശത്താണ് സംഭവം. അജ്ഞാതരായ മൂന്ന് പേരാണ് ഖോഖറിന് നേരെ വെടിയുതിർത്തതെന്ന് പ്രദേശവാസികൾ പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഖോഖർ മരിച്ചിരുന്നു.

സഞ്ജയ് ഖോഖറിന്റെ കൊലപാതകത്തിൽ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും എത്രയും പെട്ടെന്ന് കുറ്റവാളികളെ പിടികൂടാൻ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. വ്യക്തിവൈരാഗ്യമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ജൂണിൽ ജില്ലയിലെ മുതിർന്ന ബി ജെ പി നേതാവിന്റെ മകനും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest