Connect with us

National

കശ്മീരിലെ ഇന്റര്‍നെറ്റ് സേവനം: കേന്ദ്രത്തിനെതിരായ കോടതിയലക്ഷ്യ ഹരജി ഇന്ന് സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ജമ്മുകശ്മീരിലെ ഇന്റര്‍നെറ്റ് സേവനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കറിന്് എതിരെയുള്ള കോടതിയലക്ഷ്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കശ്മീരിലെ ഏതെങ്കിലും മേഖലയില്‍ 4ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കാന്‍ കഴിയുമോയെന്ന് അറിയിക്കാന്‍ കഴിഞ്ഞ തവണ കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. 4ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി രൂപവത്ക്കരികരിക്കണമെന്ന കോടതി ഉത്തരവ് കേന്ദ്രം നടപ്പാക്കിയില്ലെന്നാണ് കോടതിയലക്ഷ്യ ഹരജിയിലെ പരാതി. ഫൗണ്ടേഷന്‍ ഫോര്‍ മീഡിയ പ്രൊഫഷണല്‍സ് സംഘടനയാണ് കോടതിയെ സമീപിച്ചത്.

 

 

Latest