Connect with us

Kerala

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: മുന്‍ എസ് പി. കെ ബി വേണുഗോപാലിനെ നാളെ സിബിഐ ചോദ്യം ചെയ്യും

Published

|

Last Updated

തൊടുപുഴ  |നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ഇടുക്കി മുന്‍ എസ്പി കെ ബി വേണുഗോപാലിന് സിബിഐയുടെ നോട്ടീസ്. ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ചു കൊണ്ടാണ് നോട്ടീസ് നല്‍കിയത്.

അതേ സമയം വേണുഗോപാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ സിബിഐ കോടതിയില്‍ എതിര്‍ത്തു. കസ്റ്റഡി കൊലപാതകം തടയേണ്ട ഉത്തരവാദിത്വം എസ്പിക്കുണ്ടായിരുന്നുവെന്നാണ് സിബിഐ നിലപാട്. വേണുഗോപാല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും സിബിഐ കോടതിയോട് ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest