Connect with us

Techno

സാംസംഗ് ഗാലക്‌സി നോട്ട് 20 മിസ്റ്റിക് ബ്ലൂ ഇന്ത്യന്‍ വിപണിയിലെത്തി

Published

|

Last Updated

ന്യൂഡല്‍ഹി | സാംസംഗ് ഗാലക്‌സി നോട്ട് 20 മിസ്റ്റിക് ബ്ലൂ മോഡല്‍ ഇനി രാജ്യത്തും ലഭ്യമാകും. മിസ്റ്റിക് ബ്രോണ്‍സ്, മിസ്റ്റിക് ഗ്രീന്‍ നിറങ്ങള്‍ക്ക് പുറമെയാണ് മിസ്റ്റിക് ബ്ലൂ നിറത്തില്‍ ഗാലക്‌സി നോട്ട് 20 സാംസംഗ് രാജ്യത്ത് ഇറക്കുന്നത്.

ഗാലക്‌സി നോട്ട് 20നും നോട്ട് 20 അള്‍ട്രക്കുമുള്ള പ്രിബുക്കിംഗ് സാംസംഗ് ആരംഭിച്ചിട്ടുണ്ട്. ഇതെന്ന് ലഭ്യമാകുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ആഗസ്റ്റ് 28 മുതല്‍ ഫോണ്‍ രാജ്യത്ത് വില്‍പ്പനക്കെത്തുമെന്ന് ആമസോണ്‍ നേരത്തേ അറിയിച്ചിരുന്നു.

ദക്ഷിണ കൊറിയയിലെ ടെലികോം കമ്പനി എസ് കെ ടെലികോമിന്റെ വെബ്‌സൈറ്റിലാണ് സാംസംഗ് ഗാലക്‌സി നോട്ട് 20 മിസ്റ്റിക് ബ്ലു ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ഇന്ത്യയിലെ വില 77,999 രൂപയാണ്. 4ജിയില്‍ 256 ജിബിയാണുണ്ടാകുക.

Latest