Saudi Arabia
ഈത്തപ്പഴത്തിന്റെ വൈവിധ്യവുമായി ഉനൈസ ഈത്തപ്പഴ ഫെസ്റ്റിവലിന് തുടക്കമായി
ഉനൈസ് |അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ ഈത്തപ്പഴ ഫെസ്റ്റിവലിന് തുടക്കമായി.എല്ലാ വര്‍ഷവും ഉഷ്ണ സമയങ്ങളില്‍ ഈത്ത പഴം പാകമാവുന്നതോടെയാണ് ഉനൈസ നഗരത്തിലെ ഈത്തപ്പഴ വിപണി സജീവമാവുക.ഗള്‍ഫ് രാജ്യങ്ങളില്‍ വളരെ ഡിമാന്റ് കൂടിയ ഈത്തപ്പഴം കൂടിയാണിത്
ഉനൈസ ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റിയുമായി സഹകരിച്ചാണ് ഉനൈസ ചേംബറിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും മേള സംഘടിപ്പിക്കുന്നത് .മേളയില്‍ പ്രദേശങ്ങളിലെ കര്‍ഷകര്‍ വിളയിച്ചെടുത്ത ഈത്തപ്പഴങ്ങളാണ് വില്‍പ്പനക്കായി ഒരുക്കിയിരിക്കുന്നത് .നിലവില്‍ ഈത്തപ്പഴങ്ങളുടെ വിളവെടുപ്പ് സമയം കൂടി വന്നതോടെ ഈ വര്‍ഷം ഈത്തപ്പഴം വാങ്ങാനെത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ് ,അതിനാല്‍ കര്‍ഷകരും , കച്ചവടക്കാരും വലിയ ആവേശത്തിലാണെന്നും ഉനൈസ ചേംബര്‍ ഓഫ് കൊമേഴ്സ് മീഡിയ സൂപ്പര്‍വൈസര്‍ അഷ്റഫ് ബിന്‍ മുഹമ്മദ് പറഞ്ഞു
കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിച്ച് ഈ വര്‍ഷം കനത്ത സുരക്ഷയിലാണ് മേള ഒരുക്കിയിരിക്കുന്നത്. മേളയിലേക്ക് ഈത്തപ്പഴം എത്തിക്കുന്നതിനായി പ്രത്യേക സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രദര്‍ശനത്തിനും വിപണനത്തിനും പുറമേ ഈത്തപ്പഴ കൃഷി രീതികളെക്കുറിച്ചും വിപണനത്തെക്കുറിച്ചുമുള്ള ക്ലാസുകളും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.


