Connect with us

Kerala

കരിപ്പൂര്‍ ദുരന്തം: ചികിത്സയില്‍ കഴിയുന്നവരില്‍ 23 പേരുടെ നില ഗുരുതരം

Published

|

Last Updated

തിരുവനന്തപുരം | കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ 23 പേരുടെ നില ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 109 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ 82 പേരും മലപ്പുറത്ത് 27 പേരും ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഗുരുതരമായി ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്ന് പേര്‍ വെന്റിലേറ്ററിലാണ്. 81 പേര്‍ സുഖം പ്രാപിച്ചു വരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വെള്ളിയാഴ്ച വൈകീട്ട് 7.40നാണ് ദുബൈയില നിന്ന് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂരില്‍ അപകടത്തില്‍പെട്ടത്. ലാന്‍ഡിംഗിന് ഇടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം 30 അടി താഴ്ചയിലേക്ക് പതിച്ച് രണ്ടായി മുറിയുകയായിരുന്നു. 18 പേര്‍ ദുരന്തത്തില്‍ മരിച്ചു.