Gulf
അബുദാബി പ്രവേശനം: ദുബൈയിൽ അടക്കം നാല് പരിശോധന കേന്ദ്രങ്ങൾ

ദുബൈ | അബുദാബിയിൽ പ്രവേശിക്കാൻ കൊവിഡ് ഇല്ലെന്നുള്ള പരിശോധനക്ക് നാല് കേന്ദ്രങ്ങൾ കൂടി. അവയിൽ രണ്ടെണ്ണം ദുബൈയിൽ ആയിരിക്കും. ദുബൈക്ക് പുറമെ ഫുജൈറ, റാസ് അൽ ഖൈമ എന്നിവിടങ്ങളിലും പരിശോധന കേന്ദ്രങ്ങൾ ഉണ്ടാകും. ദ്രുത പരിശോധനയാണ് ഈ കേന്ദ്രങ്ങളിൽ നടക്കുന്നത്.
യു എ ഇയുടെ തലസ്ഥാനത്തു താമസക്കാർക്കും സന്ദർശകർക്കും പ്രവേശിക്കുന്നതിന് കൊവിഡ് ഇല്ലാ ഫലം ആവശ്യമാണ്. ദുബൈയിൽ റാശിദ് തുറമുഖത്തും അൽ ഖവാനീജിലും ആയിരിക്കും. അഞ്ച് മിനിറ്റിനുള്ളിൽ ഫലം ലഭിക്കും. ഡി പി ഐ ലേസർ അധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പരിശോധന. ഇത്തരത്തിലുള്ള നാല് കേന്ദ്രങ്ങൾ അബുദാബിയിൽ പ്രവർത്തിക്കുന്നു.
സിഹയുടെ ഫോൺ ആപ്പ് വഴി കൂടിക്കാഴ്ചക്കു അപേക്ഷിക്കാം. പരിശോധന സമയം മുതൽ 48 മണിക്കൂറിനുള്ളിൽ അബുദാബിയിൽ പ്രവേശിക്കണം.
---- facebook comment plugin here -----