Connect with us

National

ചീഫ് ജസ്റ്റിസുമാരെ അധിക്ഷേപിച്ച പ്രശാന്ത് ഭൂഷണിന്റെ ഖേദപ്രകടനം സുപ്രീംകോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി| സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റുസുമാരില്‍ എട്ട് പേര്‍ അഴിമതിക്കാരാണെന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണന്റ പ്രസ്താവന പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സംഭവത്തില്‍ പ്രശാന്ത് ഭൂഷണന്റെ വിശദീകരണം കോടതി തള്ളികളഞ്ഞു. 2009ല്‍ നടന്ന ഇന്റര്‍വ്യൂവിലാണ് പ്രശാന്ത് ഭൂഷണ്‍ 16 ചീഫ് ജസ്റ്റിസുമാരില്‍ എട്ട് പേര്‍ അഴിമതിക്കാരാണെന്ന് ആരോപിച്ചത്.

ചീഫ് ജസ്റ്റിസുമാരെ അവഹേളിച്ച നടപടി കോടതിയലക്ഷ്യമാണോ എന്നുള്ളത് പരിശോധിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. 11 വര്‍ഷമായി പ്രശാന്ത് ഭൂഷണിനെതിരേയുള്ള കോടതിയലക്ഷ്യ കേസ് തുടരുമെന്ന് പറഞ്ഞ കോടതി കേസില്‍ അടുത്ത തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കുമെന്ന് അറിയിച്ചു.

ജഡ്ജിമാര്‍ക്കെതിരേയുള്ള അഴിമതിയാരോപണ വിഷയം കോടതിയലക്ഷ്യമാണോ അല്ലെയോ എന്നുള്ള വിഷയം കോടതി പരിഗണിക്കുമെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായി, കൃഷ്ണ മുരാരി, അരുണ്‍ മിശ്ര തുടങ്ങിയവരടങ്ങിയ ബഞ്ച് പറഞ്ഞു. കേസില്‍ വിശദീകരണമോ ക്ഷമാപണമോ നടത്തിയില്ലെങ്കില്‍ പ്രശാന്ത് ഭൂഷണിനും മാഗസിന്‍ എഡിറ്റര്‍ തേജ്പാലിനുമെതിരേയുള്ള വാദം കേള്‍ക്കല്‍ വീണ്ടും തുടരുമെന്ന് ഈ മാസം നാലിന് സുപ്രീംകോടതി അറിയിച്ചിരുന്നു.

പ്രശാന്തിന്റെ ശാരീരിക അസ്വസ്ഥതകള്‍ മാറിയ ശേഷം കേസ് പുനാനംഭിക്കണമെന്ന മുതിര്‍ന്ന അഭിഭാഷക ശാന്തി ഭൂഷണിന്റെ അപേക്ഷ കോടതി തള്ളികളഞ്ഞു. ഇത് അംഗീകരിക്കില്ലെന്നും കേസ് തുടരുമെന്നും അറിയിച്ചു.