Connect with us

National

തൂത്തുക്കുടി കസ്റ്റഡി മരണം: അറസ്റ്റിലായ എസ് ഐ കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

ചെന്നൈ| തമിഴ്‌നാട്ടിലെ തൂത്തുക്കുടി കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായ സബ് ഇൻസ്‌പെക്ടർ കൊവിഡ് ബാധിച്ച് മരിച്ചു. സ്‌പെഷ്യൽ സബ് ഇൻസ്‌പെക്ടർ ആയ പോൾ ദുരൈ(56) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. സി ബി -സി ഐ ഡി കസ്റ്റഡിയിലെടുത്ത പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ദുരൈ.

തൂത്തുക്കുടി സാത്താൻകുളം പോലീസ് സ്റ്റേഷനിൽ വെച്ച് പി ജയരാജ്, മകൻ പി ബെന്നിക്‌സ് എന്നിവരെ കസ്റ്റഡിയിൽ മർദ്ദിച്ചു കൊലപ്പെടുത്തിയെന്ന കേസിലാണ് പോൾ ദുരൈ അടക്കം 10 പൊലീസുകാരെ അറസ്റ്റ് ചെയ്തത്.

മധുര സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്ന ദുരൈക്ക് കഴിഞ്ഞ മാസം 24നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് തുടർന്ന് മധുരയിലെ സർക്കാർ ശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദ്രോഗ-പ്രമേഹ രോഗബാധിതനായിരുന്നു. കൊവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദുരൈക്ക് ശരിയായ ചികിത്സ നൽകുന്നില്ലെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു.